യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭർത്താവിന്റെ സ്കൂട്ടര്‍ നശിപ്പിച്ചു
പരിയാരം: ചെറുതാഴം പഞ്ചായത്ത് ഒന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ നശിപ്പിച്ചതായി പരാതി. ഏഴിലോട് ചാലിത്തോട്ടുകര സ്വദേശിനി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ സ്കൂട്ടറാണ് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ചത്. പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തുന്പോഴേക്കും അക്രമികള്‍ ഓടി രക്ഷപെട്ടു. വിവരമറിഞ്ഞ് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയും നേതാക്കളും സംഭവ സ്ഥലത്തെത്തി. യുഡിഎഫിന് ഒരു വാര്‍ഡ് മെമ്പര്‍ പോലും ഇല്ലാത്ത സിപിഎം കേന്ദ്രമായ ചെറുതാഴം പഞ്ചായത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി പറഞ്ഞു. ഡിസിസി സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാർ, കോണ്‍ഗ്രസ് ചെറുതാഴം മണ്ഡലം പ്രസിഡന്റ് പി.വി. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി എന്‍.ഇ.നിതിന്‍ തുടങ്ങിയവരും സതീശന് പാച്ചേനിക്കൊപ്പം സംഭവ സ്ഥലം സന്ദര്‍ശിച്ചു.