പോസ്റ്റർ പതിക്കുന്ന തർക്കവുമായി ബന്ധപ്പെട്ട് കിഴുത്തള്ളിയിൽ കോൺഗ്രസ് പ്രവർത്തകന് മർദനം
കണ്ണൂർ: പോസ്റ്റർ പതിക്കുന്ന തർക്കവുമായി ബന്ധപ്പെട്ട് കിഴുത്തള്ളിയിൽ കോൺഗ്രസ് പ്രവർത്തകന് മർദനം. കിഴുത്തള്ളി 29 ാം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ടി.കെ. സജേഷ് കുമാറിന്റെ ബന്ധുവും യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമായ ദിലീഷി(28) നാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുന്പു വടി കൊണ്ട് സിപിഎം പ്രവർത്തകർ അക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കാൻ സിപിഎം ബോധപൂർവം ശ്രമിക്കുന്നതിന്റെ തെളിവാണ് കിഴുത്തള്ളിയിൽ കോൺഗ്രസ് പ്രവർത്തകർക്കു നേരെ സിപിഎം നടത്തിയ ഗുണ്ടാ വിളയാട്ടമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചത്. അക്രമത്തിൽ പരിക്കേറ്റ പ്രവർത്തകരെ കെ. സുധാകരൻ എംപിയുംഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും ആശുപത്രിയിൽ സന്ദർശിച്ചു.