വളപട്ടണം പാലത്തിന് സമീപം ബൈക്കപകടം ഒരാൾക്ക് പരിക്ക്

0

കണ്ണൂർ: വളപട്ടണം പാലത്തിന് സമീപം ബൈക്കപകടം ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു, വളപട്ടണം പാലത്തിന് സമീപം ബസ്സ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. പഴയങ്ങാടി ഭാഗത്തുനിന്നും കണ്ണൂരേക്ക് വരുന്ന KL-60-P-4134 ബുള്ളറ്റിന് പുതിയ തെരു ഭാഗത്ത് നിന്നും വരുന്ന KL-86-5303 യമഹ എഫ് സെഡ് ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്, അപകടത്തിൽ യമഹ ബൈക്കിൽ വന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത് ഈ വാഹനം അമിത വേഗതയിൽ വന്ന് മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിക്കവേയാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്കിൽ രണ്ടു പേരുണ്ടായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading