വടകരയില്‍ ബൈക്കില്‍ ലോറിയിടിച്ച് ദമ്ബതികള്‍ മരിച്ചു
വടകര ദേശീയപാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് ദമ്ബതികള്‍ മരിച്ചു. കൊടുവള്ളി ഓമശേരി സ്വദേശി നൗഫല്‍, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. മീനുമായി പോകുന്ന ലോറി ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം നിര്‍ത്താതെ ലോറി നാട്ടുകാര്‍ പിന്തുടര്ന്ന് പിടികൂടി. വടകര പൊലീസ് കേസെടുത്തു.