തളിപ്പറമ്പിൽ വൃദ്ധമാതാപിതാക്കളെ മകളും ഭർത്താവും ക്രൂരമായി തല്ലിച്ചതച്ചു; ഇരുവർക്കും സംരക്ഷണം നൽകണമെന്ന വിധി നിലനിൽക്കെയാണ് അക്രമം.

തളിപ്പറമ്പ: വൃദ്ധരായ മാതാപിതാക്കളെ മകളും ഭർത്താവും ചേർന്ന് ക്രൂരമായി അക്രമിച്ചു. തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോൾസ് ദേവാലയത്തിന് സമീപം താമസിക്കുന്ന പാറപ്പുറത്ത് ഹെൻഡ്രി തോമസ് (74), ഭാര്യ മോളി (70) എന്നിവരെയാണ് മകൾ ഗ്രേസിയും ഭർത്താവ് ഡേവിസ് റാഫേലും ചേർന്ന് ക്രൂരമായി അക്രമിച്ചത്.ഹെൻഡ്രി തോമസിന്റെ പേരിലുള്ള അഞ്ച്സെന്റ് സ്ഥലവും വീടും ഗ്രേസിയുടെ പേരിൽ എഴുതി കൊടുക്കണമെന്നാ വശ്യപ്പെട്ട് വർഷങ്ങളായി വൃദ്ധദമ്പതികളെ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലായിരുന്ന ഗ്രേസി കുറച്ച് വർഷങ്ങളായി ഭർത്താവിനെയും മൂന്ന് മക്കളെയും കൂട്ടി ഹെൻഡ്രി തോമസിന്റെ വീട്ടിലാണ് താമസം. മകളുടെയും ഭർത്താവിന്റെയും പീഢനത്തിനെതിരെ ഹെൻഡ്രി തോമസും ഭാര്യയും പോലീസിലും മറ്റും നിരവധി പരാതികൾ നൽകിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: