പുനരധിവാസ പ്രവര്‍ത്തനത്തിന് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്; കണ്ണൂരില്‍ നിന്നും എറണാകുളത്തെത്തിയത് ആയിരം യുവാക്കള്‍;

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി ഡിവൈഎഫ്‌ഐ. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച എറണാകുളം ജില്ലയിലെ ആലുവയിലാണ് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ 1000 വോളണ്ടിയര്‍മാര്‍ ഇന്നത്തിയത്. ആലുവയിലെ വിവിധ ഇടങ്ങളിലേക്ക് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇവര്‍ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മഴക്കെടുതിയില്‍ നൂറുകണക്കിന് വീടുകളാണ് ഈ പ്രദേശങ്ങളില്‍ മുങ്ങിയത്. ആദ്യഘട്ടത്തില്‍ വീട് വൃത്തിയാക്കുകയാണ് ഇവര്‍ചെയ്യുന്നത്.

വരും ദിവസങ്ങളില്‍ പബ്ലിംഗ്, ഇല്ക്ട്രിക്, നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയവ അറിയാവുന്ന കൂടുതല്‍ ആളുകളെയും സ്ഥലത്തെത്തിക്കും. യൂത്ത് ബ്രിഗേഡിന്റെ പ്രവര്‍ത്തനങ്ങളില്‍ എം സ്വരാജ് എംഎല്‍എ, എഎന്‍ ഷംസീര്‍ എംഎല്‍എ തുടങ്ങിവര്‍ പങ്കാളികളായി.

ഡിവൈഎഫ്‌ഐ നേതാക്കളായ വി.കെ സനോജ്, എം ഷാജര്‍, മനു തോമസ്, സരിന്‍ ശശി, മുഹമ്മദ് അഫ്‌സല്‍ തുടങ്ങിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ നേതൃത്വം നല്‍കി കൊണ്ടാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്. സിനിമാ താരങ്ങളായ സുഭീഷ് സുധി, അഭി മാധവ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രയാസമല്ലേ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ മറുപടി, ഒരു പ്രയാസവുമില്ല നമ്മള്‍ നാളത്തന്നെ ഇറങ്ങുകയല്ലേ എന്നായിരുന്നു. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും കേരളമൊട്ടാകെ പ്രളയ ദുരന്ത പുനരധിവാസം നേരിടാന്‍ ഊര്‍ജ്ജം പകരുകയും ചെയ്തിട്ടുണ്ട്. നിരവധി സന്നദ്ധ സംഘടനകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ഏറ്റെടുത്താല്‍ ഈ ദുരന്തത്തെയും കേരളം അതിജീവിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: