മുംബൈയിൽ നിന്ന് ബ്രൗൺഷുഗറുമായി എത്തിയ :കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി പിടിയിൽ

കണ്ണൂർ:കോളേജ് വിദ്യാർത്ഥികൾക്കിടയിലും ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും മയക്കുമരുന്ന് വിൽപന നടത്തുന്ന മധ്യവയസ്കനെ ബ്രൗൺഷുഗറുമായി പോലീസ് പിടികൂടി

കാട്ടമ്പള്ളി കോട്ടക്കുന്ന് സ്വദേശി കൊല്ലംകൈ തൈക്കണ്ടി വീട്ടിൽ പശുറഹീം എന്ന പൂച്ചറഹീം (48)നെയാണ് ഇന്നലെ രാത്രി കണ്ണൂർ പഴയബസ്സ്റ്റാന്റ് പരിസരത്ത് വച്ച് ടൗൺ പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ സംഘവും ചേർന്ന് പിടികൂടിയത്.

ഇയാളിൽ നിന്നും വിപണിയിൽ ഒരുലക്ഷംരൂപവിലവരുന്ന5 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു. കണ്ണൂർ, വളപട്ടണം പോലീസ് സ്റ്റേഷനുകളിലെ നിരവധി കവർച്ചാ കേസുകളിലെ പ്രതിയായിരുന്നു ഇയാൾ.ശാരീരിക അവശത കാരണം മോഷണം മതിയാക്കി ലഹരിമരുന്ന് കച്ചവടത്തിലെക്ക് തിരിയുകയായിരുന്നു. ലഹരി മാഫിയയുടെ പ്രധാനകണ്ണിയായ റഹീം മുബൈയിൽ നിന്നുംമാണ് കേരളത്തിലെക്ക് കഞ്ചാവും, ബ്രൗൺഷുഗറും കടത്തുന്നത്. ഇയാളുടെ കൂട്ടാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലിസ് പറഞ്ഞു.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.എസ്.ഐ.ശ്രീജിത്ത് കൊടെരി ,എ എസ്.ഐമാരായ രാജീവൻ, മഹിജൻ എസ്.പിയുടെ ഷാഡോ ടീം അംഗങ്ങളായ അജിത്ത്, മിഥുൻ, സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസം 2.100 കി.ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ ടൗൺ പോലീസും ഷാഡോ സംഘവും അറസ്റ്റ് ചെയ്തിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: