മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പോലീസ് വക സംഭാവനയായി 1 കോടി 11 ലക്ഷം രൂപ നല്‍കും

മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പോലീസ് ഓഫീസിനു കീഴിലുള്ള സേനാംഗങ്ങളും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും ആഗസ്ത് മാസത്തെ ശമ്പളത്തില്‍ നിന്നും 1 കോടി 11 ലക്ഷം രൂപ സംഭവനയായി നല്‍കും. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കു കീഴിലുള്ള പോലീസ് സേനാംഗങ്ങളും മിനിസ്റ്റീരിയല്‍ സ്റ്റാഫും 5 ദിവസത്തെ ശമ്പളം മുതല്‍ ഒരു മാസത്തെ ശമ്പളം വരെ സംഭാവന ചെയ്തിട്ടുണ്ട്. 67974 രൂപയാണ് ഉയര്‍ന്ന വ്യക്തിഗത സംഭാവന. 29109 രൂപയാണ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ നിന്നും ലഭിച്ച ഉയർന്ന വ്യക്തിഗത സംഭാവന.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ഓണം-ഉല്‍സവ ബത്ത സംഭാവനയായി നല്‍കിയതിനു പുറമേയാണ് ഇത്. ജില്ലയിലെ പോലീസ് സേനാംഗങ്ങളുടെയും ജീവനക്കാരുടെയും ഉല്‍സവ ബത്ത 80 ലക്ഷം രൂപയോളം വരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: