‘റിബാത്ത് 23’ : മുസ്ലിം ലീഗ് ഏകദിന എക്സിക്യൂട്ടീവ് ക്യാമ്പ്

കണ്ണർ ജില്ലാ മുസ്ലിം ലീഗ് ഏകദിന എക്സിക്യൂട്ടീവ് ക്യാമ്പ് റിബാത്ത് 23 മാട്ടൂൽ ചെഷയർ വില്ലേജിൽ സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ കല്ലായി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസി സണ്ട് അബ്ദുൾ കരീം ചേലേരി അദ്ധ്യക്ഷം വഹിച്ചു. പതിനൊന്നു നിയോജക മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 130 പേർ ക്യാമ്പിൽ പങ്കെടുത്തു. വരുന്ന ഒരു വർഷത്തേക്കുള്ള പ്രവർത്തന റിപ്പോർട്ട് ക്യാമ്പ് അംഗീകരിച്ചു.ജില്ലാ ജന.സി ക്രട്ടരി കെ.ടി. സഹദുള്ള, മഹമൂദ് കടവത്തൂർ, പി.സി. നസീർ, ഷജീർ ഇക്ബാൽ , എം.എ.കരീം, അഡ്വ. അഹമ്മദ് മാണിയൂർ, കെ.സി. അഹമ്മദ്, നസീർ , ബി. മാട്ടൂൽ എന്നിവർ പ്രസംഗിച്ചു. അസ്വ.കെ.എ.ലത്തീഫ്, പി.പി. ബമ്പൻ , അഡ്വ.എസ് മുഹമ്മദ്, കെ.വി.മുഹമ്മദലി ഹാജി, ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ , സി.കെ.മുഹമ്മദ്, എം.പി.മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ടി.പി. മുസ്തഫ, എൻ.കെ. റഫീക്ക്, പി.കെ.സുബൈർ എന്നിവരടങ്ങിയ പ്രസീഡിയം ക്യാമ്പ് നിയന്ത്രിച്ചു.