ജില്ലാ ലീഗ് ക്രിക്കറ്റ്: കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ്‌ ക്ലബ്ബിനും തലശ്ശേരി ഐലന്റ് ക്രിക്കറ്റ് ക്ലബ്ബിനും വിജയം

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സി ഡിവിഷൻ ലീഗ് മൽസരത്തിൽ കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌ 16 റൺസിനു തലശ്ശേരി വാലിയൻറ് ക്രിക്കറ്റ്‌ ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബ്രദേഴ്സ് ക്ലബ്‌ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു . ഹനീഫ 59 റൺസും ബിവിൻ 24 റൺസുമെടുത്തു . വാലിയന്റിന് വേണ്ടി ഷംസീർ 26 റൺസിനും ഇ കെ മുഹമ്മദ്‌ ഷിബിലി 26 റൺസിനും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടിയായി വാലിയന്റ് ക്രിക്കറ്റ് ക്ലബ്ബ് 19.4 ഓവറിൽ 137 റൺസിനു എല്ലാവരും പുറത്തായി. പി.പി.ഷംനാദ് 73 റൺസെടുത്തു.
ബ്രദേഴ്സിനു വേണ്ടി മിർഷാദ് 19 റൺസിനും ഷരീഫ് 21റൺസിനും 3 വിക്കറ്റുകൾ വീതം കരസ്ഥമാക്കി.
ബ്രദേഴ്സ് ക്രിക്കറ്റ്‌ ക്ലബ്‌ താരം ഹനീഫയെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.

ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ തലശ്ശേരി ഐലന്റ് ക്രിക്കറ്റ് ക്ലബ്‌ 18 റൺസിനു കണ്ണൂർ ഫോർട്ട്‌ ക്രിക്കറ്റ്‌ ക്ലബ്ബ് ബി ടീമിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഐലന്റ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു. മനാഫ് 26 റൺസും അഭിനവ് 21 റൺസുമെടുത്തു. ഫോർട്ടിനു വേണ്ടി സി മുഹമ്മദ്‌ ദിൻഷാൻ 18 റൺസിനു 4 വിക്കറ്റ് കരസ്ഥമാക്കി. മറുപടിയായി ഫോർട്ട്‌ 19.4 ഓവറിൽ 108 റൺസിനു എല്ലാവരും പുറത്തായി. നബുഹാൻ 30 റൺസും സനൂപ് 17 റൺസ്മെടുത്തു.
ഐലന്റിന് വേണ്ടി പി പി ഷംസീർ 29 റൺസിനു 4 വിക്കറ്റും പി കെ സജീർ 11 റൺസിനു 3 വിക്കറ്റും കരസ്ഥമാക്കി.
ഐലാന്റ് ക്രിക്കറ്റ്‌ ക്ലബ്‌ താരം പി കെ സജീറിനെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.

നാളെ(തിങ്കളാഴ്ച, 20.03.2023)രാവിലെ നടക്കുന്ന ബി ഡിവിഷൻ മത്സരത്തിൽ തലശ്ശേരി ബി കെ 55 ക്രിക്കറ്റ് അക്കാദമി വടക്കുമ്പാട് ക്രിക്കറ്റ്‌ ക്ലബ്ബിനേയും ഉച്ചക്ക് നടക്കുന്ന മത്സരത്തിൽ ഇല്ലിക്കുന്ന് ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ്‌ തലശ്ശേരി മലബാർ അത്ലറ്റിക്ക് ക്ലബ്ബിനെയും നേരിടും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: