കരിവെള്ളൂരിൽ കൃഷിയിടത്തിൽ തീപിടുത്തം

പയ്യന്നൂർ. കരിവെള്ളൂർ നിടുവപ്പുറം ശ്രീ നാരായണപുര ക്ഷേത്രത്തിന് സമീപത്തെ
കുളവയലിൽ നെൽകൃഷിയിടത്തിലാണ് തീപിടുത്തം.ഞായറാഴ്ച വൈകുന്നേരം 3.15 ഓടെയാണ് തീപിടുത്തമുണ്ടായത്.വയലിൽ നിന്ന്തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. വേനൽ ചൂടിൽ തീ പടർന്നതോടെ ആറ്ഏക്കറോളം നീണ്ട കൃഷിയിടത്തിന് സമീപത്തെ വൃക്ഷലതാദികൾക്കും തീ പിടിച്ചു.വിവരമറിയിച്ചതിനെ തുടർന്ന്തൃക്കരിപ്പൂരിൽ നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ കെ. എം. ശ്രീ നാഥിൻ്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.വയലിൽ കൊയ്ത്ത് നടന്നിട്ട് ദിവസങ്ങളെയായുള്ളൂ. തീ പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.