പയ്യന്നൂരിൽ ബസ് യാത്രക്കിടെ 13 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം യുവാവ് പിടിയിൽ.

പയ്യന്നൂരിൽ ബസ് യാത്രക്കിടെ 13 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം യുവാവ് പിടിയിൽ.പുളിങ്ങോം ചുണ്ടയിലെ ഉണ്ണി എന്ന പുതിയടത്ത് അരുൺ (26)നെയാണ് പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്തത് ഞായറാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം വടശേരിമുക്കിൽ നിന്നും കാങ്കോലിലേക്ക് മാതാവിനൊപ്പം ബസിൽയാത്ര ചെയ്യുകയായിരുന്ന ആലക്കാടിന് സമീപത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത് തുടർന്ന് കുട്ടി ബഹളം വെച്ചതിനെ തുടർന്ന് മാതാവ് ബസ് യാത്രക്കാരുടെ സഹായത്തോടെ പോലീസിൽ വിവരമറിയിക്കുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു പെൺകുട്ടിയുടെ പരാതിയിൽപോക്സോനിയ മപ്രകാരം കേസെടുത്ത പെരിങ്ങോം പോലീസ് കേസന്വേഷണം പയ്യന്നൂർ സ്റ്റേഷൻ ഇൻസ്പക്ടർ എസ്.എച്ച് – ഒ.കെ.വിനോദ് കുമാറിന് കൈമാറി

error: Content is protected !!
%d bloggers like this: