തീവണ്ടി തട്ടി മരിച്ചു

തൃക്കരിപ്പൂര്‍: മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഗോവയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന എറണാകുളം പിറവം കൂത്താട്ടുകുളം സ്വദേശിയായ വിമുക്ത ഭടൻ ജോയി എബ്രഹാമിനെ (58)യാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.തൃക്കരിപ്പൂർ
ബീരിച്ചേരി ഗേറ്റിന് വടക്കുഭാഗം റെയില്‍പാളങ്ങളുടെ മധ്യത്തിലാണ് മൃതദേഹം ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാർ കണ്ടത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചന്തേര പോലീസാണ് മൃതദേഹത്തിൽ നിന്നും കിട്ടിയതിരിച്ചറിയൽ രേഖയിൽ നിന്ന് മരിച്ചയാളെ തിരിച്ചറിഞ്ഞത്.തുടർന്ന് ഏറണാകുളത്തെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തീവണ്ടിയിൽ നിന്നും അബദ്ധത്തിൽ വീണ താകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.