ഓട്ടോറിക്ഷയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു
അലവിൽ: കണ്ണൂർ അഴീക്കൽ റോഡിൽ
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലടത്തോട് കോളനിക്ക് സമീപം കല്ലേൻ സുനോജ് (39) ആണ് മരിച്ചത്. കണ്ണൂർ അഴീക്കൽ റോഡിൽ കല്ലടത്തോടിനും
അലവിലിനും മധ്യേ തിങ്കളാഴ്ച രണ്ട് മണിയോടെയാണ് സംഭവം.
കണ്ണൂരിൽനിന്ന് അഴീക്കോട്ട് പോകുകയായി
ബൈക്ക് എതിരേ കണ്ണൂരിലേക്ക് പോകുന്ന ഒട്ടോറിക്ഷയുമായാണ് കൂട്ടിയിടിച്ചത്. അഴീക്കോട് ഭാഗത്തേക്ക് ഒരു സ്ത്രീയും ടൂവീലറിൽ പോകുന്നുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ
ടൂവിലറിലെസ്ത്രീക്കും പരിക്കേറ്റു.
തലയ്ക്ക് പരിക്കേറ്റ ഓട്ടോ ഡ്രൈവർ അഴിക്കൽ ചാലിലെ കെ.പി.റിനീഷിനെ (43) കണ്ണൂർജില്ലാ ആശുപത്രിയിലാക്കി.
ഓട്ടോയിൽ തലയിടിച്ച് പരിക്കേറ്റ സുനോജ് ജില്ലാ ആശുപത്രിയിലാണ് മരിച്ചത്. സുനോജിന് പെയിന്റിങ് ജോലിയായിരുന്നു.
അച്ഛൻ: പരേതനായ
രമേശൻ. അമ്മ: തങ്കമ
ണി. ഭാര്യ: സിൽജ. മക്കൾ: സഞ്ജയ്, സിയ (വി
ദ്യാർഥികൾ). സഹോദര
ങ്ങൾ: സുധ, സുനിത,
ശുഭ. സംസ്കാരം ചൊവ്വാ
ഴ്ച 12.30-ന് ആറാങ്കോട്ടം
സമുദായ ശ്മശാനത്തിൽ.