നാലുദിവസത്തെ യുഎഇ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ എത്തി

അബുദാബി:രാവിലെ ഏഴ് മണിയോടെ അബുദാബി വിമാനത്താവളത്തിൽ എത്തിയ പിണറായി വിജയനെ

നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ എംഎ യൂസഫലി. നോർക്ക ഡയറക്ടർ ഡോക്ടർ ആസാദ് മൂപ്പൻ. തുടങ്ങിയവർ സ്വീകരിച്ചു. അബുദാബി ദൂസിത് താനി ഹോട്ടലില്‍
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക ഡയറക്ടര്‍ ഓ വി മുസ്തഫ , ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ രമേഷ് വി പണിക്കർ , അബുദാബിയിലെ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ , കൈരളി ടിവി ഡയറക്ടര്‍ വി കെ അഷറഫ് , ലോക കേരള സഭാംഗം കെ.ബി മുരളി , കേരള സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് എ.കെ ബീരാൻകുട്ടി എന്നിവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു .

ഇന്നും നാളെയും അബുദാബിയിലെ പൊതുപരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംബന്ധിക്കും. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിന‌് പ്രവാസി മലയാളികളുടെ സഹകരണം തേടുകയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. ഇന്ന് വൈകിട്ട് ദൂസിത് താനി ഹോട്ടലില്‍ ഇന്ത്യൻ ബിസിനസ് പ്രഫഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യവസായപ്രമുഖരുമായി സംവദിക്കും . വ്യാഴാഴ്ച വൈകിട്ട് എട്ടുമണിക്ക് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും . യു എ ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാൻ ബിൻ മുബാറക് അൽ നഹിയാൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ദുബായിലും ശനിയാഴ്ച ഷാർജയിലും ആണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: