പാപ്പിനിശ്ശേരി: ഇരിണാവ് യു പി സ്ക്കൂൾ ഏഴാം തരം വിദ്യാർത്ഥി ശ്രേയ കെ യുടെ കവിതാ സമാഹാരം ‘മഴത്തുള്ളികിലുക്കം’ പ്രകാശനം ചെയ്തു

ഇരിണാവ് യു.പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി അംഗം ടി പി വേണുഗോപാലൻ കവയിത്രി

ആശാ രാജീവിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു…
കേരള ബുക്ക്മാർക്ക് മുൻ ഭരണ സമിതി അംഗം സുനിൽ മടപ്പള്ളി പുസ്തക പരിചയം നടത്തി…
പരിപാടിയിൽ CPIM ഇരിണാവ് ലോക്കൽ സെക്രട്ടറി പി പി കുഞ്ഞിക്കണ്ണൻ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സി പുഷ്പവല്ലി , പ്രഭാഷകൻ അക്ഷര ഗുരു കവിയൂർ , കാഥികൻ എം ആർ പയ്യട്ടം, തോട്ടത്തിൽ ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.
കുമാരി ശ്രേയ കെ
മറുപടി പ്രസംഗം നടത്തി… സ്കൂൾ ഹെഡ് ടീച്ചർ കെ വി ഗീത സ്വാഗതവും സി പ്രദീപൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: