അനുമോദിച്ചു
.
പള്ളിക്കുന്ന് :- ഇക്കഴിഞ്ഞ എസ് എസ് , എൽ, സി, പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ വാങ്ങിയ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഭാരവാഹി കളുടെ കുട്ടികൾക്കുള്ള അനുമോദന ചടങ്ങ് പള്ളിക്കുന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അബിൻ, ഫർഹ ഷെറിൻ എന്നിവർക്കുള്ള ഉപഹാരവും , ഉൽഘാടനവും ഡി.സി.സി. പ്രസിണ്ടന്റ് സതീശൻ പാച്ചേനി നിർവ്വഹിച്ചു. ഫൗണ്ടേഷൻ ചെയർമാനും , കൗൺസിലറുമായ കൂക്കിരി രാജേഷ് അധ്യക്ഷം വഹിച്ചു. ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, ജയപാലൻ, ആർ, ജി, എഫ്, സെക്രട്ടറി സുനീഷ്, വൈ.പ്രസിണ്ടന്റ് രഗേഷ് കുമാർ കുഞ്ഞിപ്പള്ളി, കക്കാട് മണ്ഡലം ജന സെക്രട്ടറി ജലീൽ ചക്കാലക്കൽ, അരയാക്കണ്ടി സുനിൽ ,പ്രസാദ് ചിറക്കൽ, രതീഷ് കുഞ്ഞിപ്പള്ളി, ഷൈജ , രമ്യ എന്നിവർ സംസാരിച്ചു.