രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

.
കണ്ണൂർ: കണ്ണൂർ നഗരത്തിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി.പി സദാനന്ദനു ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് സറീജിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി, പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ ബിജു പ്രകാശ്, എസ്‌ഐ ഹാരിസ്, എഎസ്ഐ രഞ്ജിത്, എസ്‌സിപിഒമാരായ മിഥുൻ, അജിത്ത്, എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. സറീജിനെതിരേ ഹോസ്ദുർഗ്, കണ്ണൂർ ടൗൺ സ്റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി, ഭവനഭേദനം തുടങ്ങിയ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ സഞ്ചരിക്കുകയായിരുന്ന സറീജിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നവർ കാറുമായി രക്ഷപ്പെടുകയും പുതിയ തെരുവിൽ നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ചെയ്ത ശേഷം കമ്പിലിൽ ഡിവൈഡറിൽ ഇടിക്കുകയും ചെയ്തിരുന്നു. തുടർന്ന് മയ്യിൽ പോലീസ് കാർ കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടിരുന്നു. പ്രതികൾ കണ്ണൂർ ടൗണിൽ കഞ്ചാവ് വിൽപനയ്ക്കാണ് ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: