പാചകവാതകവിലവർധന സി.എം.പി. അടുപ്പുകൂട്ടി കഞ്ഞിവെച്ചു

0

കണ്ണൂർ:തുടർച്ചയായ പാചകവാതകവിലവർധനയിൽ പ്രതിഷേധിച്ച് സി.എം.പി. പ്രവർത്തകർ കണ്ണൂർ ഹെഡ് പോസ്റ്റാഫീസിനുമുന്നിൽ അടുപ്പുകൂട്ടി കഞ്ഞിവെച്ച് പ്രതിഷേധിച്ചു. സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം കെ.കെ.നാണു ഉദ്ഘാടനംചെയ്തു. കണ്ണൂർ ഏരിയാ സെക്രട്ടറി എ.കെ.ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സി.എ.അജീർ, പി.സുനിൽകുമാർ, മാണിക്കര ഗോവിന്ദൻ, സുരേഷ് ബാബു എളയാവൂർ, കാഞ്ചന മാച്ചേരി, സുധീഷ് കടന്നപ്പള്ളി, കെ.ഉമേഷ എന്നിവർ സംസാരിച്ചു. കെ.ഉഷ, കെ.ജയശ്രീ, പി.രാജൻ, കെ.പി.സലീം, വി.എൻ.അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading