സ്വർണം കടംവാങ്ങി മുങ്ങിയ ആൾ അറസ്റ്റിൽ

കണ്ണൂർ:സ്വർണക്കടയിൽനിന്ന്‌ കടംവാങ്ങിയ സ്വർണം തിരിച്ചുകൊടുക്കാതെ മുങ്ങിയ യുവാവ് അറസ്റ്റിൽ. ഇരിക്കൂർ പടിയൂരിലെ സ്വർണാഭരണത്തൊഴിലാളി ടി.വിനീഷിനെ (35) ആണ് ടൗൺ പോലീസ് പിടികൂടിയത്. കണ്ണൂരിലെ കാരറ്റ് ഗോൾഡ് പാർട്ട്ണർ പാനേരിച്ചാൽ കണ്ണോംത്തുംപൊയിലിലെ എ.കെ.ഹാരിസിന്റെ പരാതിയിലാണ് അറസ്റ്റ്.

ഒരു കുടുംബത്തിനെറ വിവാഹ ആവശ്യത്തിനാണെന്നുപറഞ്ഞ് കാരറ്റ് ഗോൾഡിൽനിന്ന് വിനീഷ് 250 ഗ്രാം സ്വർണം വായ്പയായി വാങ്ങി മുങ്ങുകയായിരുന്നു എന്നാണ് പരാതി. ജ്വല്ലറികളിൽനിന്ന് സ്വർണം വാങ്ങി ആഭരണങ്ങളാക്കി തിരിച്ചുനൽകുന്ന ജോലിയാണ് ഇയാളുടേത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: