മലയോരത്തെ സ്കൂളുകളിൽ മികച്ച വിജയം

കേളകം: എസ്.എസ്.എൽ.സി. പരീക്ഷയിൽ മലയോരത്തെ സ്കൂളുകൾക്ക് മികച്ച വിജയം. പേരാവൂർ സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 107 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. 38 കുട്ടികൾ ഒൻപത് എ പ്ലസ് നേടി. 294 പേരാണ് പരീക്ഷ എഴുതിയത്. ജി.എച്ച്.എസ്.എസ്. മണത്തണയിൽ 95 പേർ പരീക്ഷയെഴുതിയതിൽ 91 പേർ വിജയിച്ചു. 14 കുട്ടികൾക്ക് ഫുൾ എ പ്ലസും ഒൻപത് പേർക്ക് ഒൻപത് എ പ്ലസും ലഭിച്ചു.

കൊളക്കാട് സാൻതോം ഹയർ സെക്കൻഡറി സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 103 കുട്ടികൾ പരീക്ഷ എഴുതിയതിൽ 32 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 14 കുട്ടികൾ ഒൻപത് എ പ്ലസും നേടി. കേളകം സെയ്ന്റ്‌ തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 177 കുട്ടികൾ വിജയിച്ചു. 76 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. 12 കുട്ടികൾ ഒൻപത് എ പ്ലസും നേടി. ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 100 ശതമാനം വിജയമുണ്ട്. 59 പേർ പരീക്ഷ എഴുതിയതിൽ 38 കുട്ടികൾക്ക് ഫുൾ എ പ്ലസ്, 10 പേർക്ക് ഒൻപത് എ പ്ലസും ലഭിച്ചു. അടയ്ക്കാത്തോട് സെയ്ന്റ്‌ ജോസഫ് ഹൈസ്കൂളിന് തുടർച്ചയായി പത്താം തവണയും നൂറുശതമാനം വിജയം. 54 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ഏഴുകുട്ടികൾക്ക് ഒൻപത്‌ എ പ്ലസ് നേടി. കോളയാട് സെയ്ന്റ്‌ കൊർണേലിയൂസ് എച്ച്.എസ്.എസിന് 100 ശതമാനം വിജയം ലഭിച്ചു. 231 കുട്ടികൾ പരീക്ഷ എഴുതിയതിൽ 74 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഐ.ജെ.എം. എച്ച്.എസ്.എസ്. കൊട്ടിയൂരിൽ 100 ശതമാനം വിജയം. 174 പേരാണ് പരീക്ഷ എഴുതിയത്. 63 പേർക്ക് ഫുൾ എ പ്ലസും 21 പേർക്ക് ഒൻപത് എ പ്ലസും ലഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: