പൊതു വിതരണ സമ്പ്രദായം അട്ടിമറിക്കരുത് യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി

അഴീക്കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മണ്ഡലത്തിലെ മുഴുവൻ റേഷൻകടകൾക്കും
മുന്നിലുള്ള നിൽപ്പ് സമരം കൊറ്റാളി റേഷൻ കടക്ക് മുന്നിൽ യൂത്ത് ലീഗ് കുഞ്ഞിപ്പള്ളി ശാഖയുടെ നേതൃത്വത്തിൽ നടന്നു പൊതുവിതരണ സമ്പ്രദായം അട്ടിമറിച്ച് പാവപ്പെട്ടവൻറെ വയറ്റത്ത് അടിക്കുന്ന മാനദണ്ഡങ്ങൾ മാറ്റം വരുത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട്
ജില്ലാ യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് സി പി റഷീദ് ആവശ്യപ്പെട്ടു. നിൽപ്പ് സമരം ശാഖാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഇസ്മായിൽ കുഞ്ഞിപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ മേഖല യൂത്ത് ലീഗ് പ്രസിഡന്റ് പി എൻ ഫൈസൽ ഉദ്ഘാടനം ചെയ്തു സംസാരിചു. പരിപാടിയിൽ ഷമീർ മുസാഫി,ആഷിഖ്,ദിൽഷാദ്,മഷൂദ്‌ , എന്നിവരും പങ്കെടുത്തു.പരിപാടിയിൽ മനോഫ് കുഞ്ഞിപ്പള്ളി സ്വാഗതവും ഷബീർ കുഞ്ഞിപ്പള്ളി നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: