അധ്യാപകർ പ്രതിഷേധിച്ചു

തളിപ്പറമ്പ്: വെട്ടിക്കുറച്ച ശമ്പള ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, മാറ്റിനിർത്തിയ അധ്യാപകരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിനുമുന്നിൽ അധ്യാപകർ സൂചനാസമരം നടത്തി. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.കരുണാകരൻ ഉദ്ഘാടനംചെയ്തു.

സ്റ്റാഫ് സെക്രട്ടറി ബിന്ദു അധ്യക്ഷതവഹിച്ചു. കെ.യു.എസ്.ടി.യു. ജില്ലാ സെക്രട്ടറി ടി.വേണു, എം.ചന്ദ്രൻ, എം.വി.ജനാർദനൻ, പി.പി.രഘു, വൈ. വൈ.മത്തായി, കെ.വസന്ത, ജീജ മോഹൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: