കോപ്പറേഷന്‍ പരിധിയില്‍ ഓണ്‍ലൈന്‍ കെട്ടിട നികുതി ആഗസ്ത് 1 മുതല്‍

0

കണ്ണൂര്‍: കേരളത്തിലെ ആറ് കോപ്പറേഷനുകളില്‍ ആദ്യമായി

ഓണ്‍ലൈന്‍ കെട്ടിടനികുതി അടവിന് കണ്ണൂരില്‍ തുടക്കമാകും. ആഗസ്ത് 1 മുതല്‍ കണ്ണൂര്‍ കോപ്പറേഷന്‍ പരിധിയിലുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ കെട്ടിട നികുതിയടക്കാം. ഇതിന്റെ മുന്നോടിയായി ട്രയല്‍ റണ്‍ പ്രവര്‍ത്തനം ഈ മാസം 17 മുതല്‍ ആരംഭിക്കുന്നുണ്ട്. കേരളത്തിലെ തിരുവനംതപുരം കൊല്ലം കൊച്ചി തൃശ്ശൂര്‍ കോഴിക്കോട് കണ്ണൂര്‍ കോപ്പറേഷനുകളില്‍ ഓണ്‍ലൈന്‍ കെട്ടിട നികുതി അടവിന് തുടക്കമാകുന്നത് കണ്ണൂരാണെന്ന പ്രത്യേകതയുണ്ട്. കോപ്പറേഷന്‍ സെക്രട്ടറി പി രാധാകൃഷ്ണന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് കണ്ണൂര്‍ കോപ്പറേഷന്റെ ഓണ്‍ലൈന്‍ സുതാര്യത. എല്‍ എസ് ജി ഡി ടൈപ്പ് ചെയ്ത് ഓണ്‍ലൈന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സെലക്ട് ചെയ്താല്‍ പള്ളിക്കുന്ന് പുഴാതി ചേലോറ എളയാവൂര്‍ എടക്കാട് തുടങ്ങിയവയില്‍ അതാത് സോണലില്‍ കെട്ടിടനികുതി ഉടമകളുടെ പേരടിച്ചാല്‍ മതി. വ്യക്തമായി നികുതി വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. കണ്ണൂര്‍ കോപ്പറേഷനില്‍ നിത്യോന രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3 വരെ നുറുലധികം ആളുകള്‍ കെട്ടിട നികുതിയടക്കാനായി ക്യൂനില്‍ക്കുന്നതിന് ആഗസ്ത് 1 മുതല്‍ വിരാമമാകും. തുടക്കത്തില്‍ കെട്ടിടഉടമകള്‍ക്ക് ഓണ്‍ലൈന്‍ സൈറ്റില്‍ പ്രയാസമുണ്ടാകുന്നെങ്കില്‍ ബന്ധപ്പെട്ട കോപ്പറേഷന്‍ അധികാരികള്‍ അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് കൊടുക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading