കെ. റെയില്‍ ആകുലതകള്‍ പങ്കുവെച്ച് ‘കലികാലക്കല്ല്’

കണ്ണൂര്‍: കെ. റെയില്‍ പദ്ധതിയിലെ ആശങ്കകള്‍ പങ്കുവെച്ച് ജനകീയ പ്രതിരോധം ഉയര്‍ത്തി തെരുവുനാടകം ”കലികാലക്കല്ല്.’ സംസ്‌ക്കാര സാഹിതി സാംസ്‌ക്കാരിക യാത്രയിലാണ് പ്രതിരോധ നാടകം അവതരിപ്പിക്കുന്നത്. സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിലൂടെയാണ് കെ. റെയിലിനെതിരെയുള്ള ആകുലതകള്‍ പങ്കുവെക്കുന്നത്. കെ.റെയിലിലും മൂലമ്പള്ളിയിലും ഇരകളാക്കപ്പെട്ട രണ്ട് വീട്ടമ്മമാരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് നാടകം. പാതിരാത്രി മതില്‍ ചാടിക്കടന്ന് അടയാളക്കല്ല് സ്ഥാപിക്കുന്നതും ഒടുവില്‍ കല്ലുനാട്ടാനെത്തുന്നവര്‍ തന്നെ പിഴുതെറിയുന്നതും തന്‍മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പ്രേമ താമരശേരി, സഫിയ നിലമ്പൂര്‍, പ്രതീഷ് കോട്ടപ്പള്ളി, യു.ടി ശ്രീധരന്‍, ഇടവേള റാഫി, ഒ.എന്‍.ഡി ബാബു എന്നിവരാണ് അഭിനേതാക്കള്‍. നിറഞ്ഞ കൈയ്യടിയോടെയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നാടകത്തെ വരവേറ്റത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: