നാദാപുരത്ത് ലോക്ക് ഡൗൺ ലംഘിച്ച് വസ്ത്രവ്യാപാരം ; കടയുടമക്ക് 32000 രൂപ പിഴ,10 ജീവനക്കാർക്കെതിരെയും കേസ്

ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് കച്ചവടം ചേയ്ത കല്ലാച്ചിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിനെതിരെ പോലീസ് പിഴ ചുമത്തി. 32000 രൂപ പിഴയും സ്ഥാപനത്തിലെ പത്തോളം ജീവനക്കാർക്കെതിരെ കേസെടുക്കുകയും ചേയ്തു .കടയുടെ മുൻഭാഗം മറച്ച് പിന്നിലൂടെ ഉപഭോക്താക്കളെ കടയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു .സാധനം വാങ്ങാനെത്തിയവർക്കും ലോക്ക് ഡൗൺ നിയമം ലംഘിച്ചതിനാൽ പിഴ ചുമത്തിയതായി പോലിസ് പറഞ്ഞു .നാദാപുരത്ത് കഴിഞ്ഞ ദിവസം ഇതേ രീതിയിൽ പ്രവർത്തിച്ച വസ്ത്ര വ്യാപരത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. പെരുന്നാൾ പ്രമാണിച്ച് പുതു വസ്ത്രത്തിന് ആവശ്യക്കാർ ഏറെ ഉള്ളതിനെ തുടർന്നാണ് ഫോൺ വഴിയും മറ്റും ഇത്തരം കച്ചവടം നടക്കുന്നത് .വരും ദിവസങ്ങളിലും ലോക്ക് ഡൗൺ നിയമം ലംഘിച്ച് വ്യാപാരം നടത്തുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: