കാവിൻമൂല ഗാന്ധി സ്മാരക വായനശാലയുടെ കൊടിമരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു

കാവിൻമൂല: ഗാന്ധി സ്മാരക വായനശാലയുടെ മുൻ വശമുള്ള ദേശീയ പതാക ഉയർത്താറുള്ള കൊടിമരം ഇന്ന് രാവിലെയാണ് നശിപ്പിച്ച നിലയിൽ കണ്ടത്. പ്രദേശത്തെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നാളുകളായി നേതൃത്വം നൽകി വരുന്ന നാടിന്റെ അഭിമാനമായിരുന്ന വായനശാലയുടെ കൊടിമരം നശിപ്പിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ നിയമ നടപടികൾ ഉണ്ടാവണമെന്ന് ഭാരവാഹികൾ ആവിശ്യപ്പെട്ടു. ഭാരവാഹികൾ ചക്കരക്കൽ എസ്.ഐ ക്ക് പരാതി നൽകി.സംഭവ സ്ഥലം ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.രഘുനാഥ്, എൻ.രാമകൃഷ്ണൻ, യു.ഡി.എഫ് ധർമ്മടം ചെയർമാൻ കെ.പി ജയാനന്ദൻ ,സേവാദൾ ദേശീയ സെക്രട്ടറി വി.പി വിനോദൻ, മനോഹരൻ ചാല എന്നിവർ സ്ഥലം സന്ദർശിച്ചു. കാവിൻമൂലയിലും പരിസര പ്രദേശങ്ങളിലും ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്ന് ആവിശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: