കോവിഡ് ബാധിച്ച് തില്ലങ്കേരി സ്വദേശി സൗദിയിൽ മരണപ്പെട്ടു
ഇരിട്ടി: കോവിഡ് ബാധിച്ച് തില്ലങ്കേരി പുള്ളിപൊയിൽ സ്വദേശി സൗദിയിൽ മരിച്ചു. ആറളം കളരിക്കാട് അനീസ് മൻസിലിൽ താമസക്കാരനായ കേളോത്ത് കാസിം (52) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ഹായിലിൽ വെച്ചാണ് മരണം. കുടുംബസമേതം ഹായിലിലാണ് താമസം.
ഭാര്യയും ഭാര്യമാതാവും കൂടെയുണ്ട്. 25 വർഷമായി സൗദി അറേബ്യയിലാണ് ഇദ്ദേഹം. ഭാര്യ: സുഹറ മംഗലോടൻ.
മക്കൾ: അനീറ , സുനീറ, അനീസ്. മരുമക്കൾ: ജലീൽ, റിയാസ്