മത്സ്യതൊഴിലാളികൾ നിൽപ്പ് സമരം നടത്തി.

ലോക് ഡൗൺ സാഹചര്യവുമായി ബന്ധപ്പെട്ട് മത്സ്യ തൊഴിലാളികൾക്കും ഉൾനാടൻ തൊഴിലാളികൾക്കും സർക്കാർ പ്രഖ്യാപിച്ച 2000 രൂപയും അനുബന്ധ തൊഴിലാളികൾക്കുള്ള 1000രൂപയും ഒരു മാസം കഴിഞ്ഞിട്ടും നൽകാതെ വഞ്ചിച്ചതിൽ പ്രതിഷേധിച്ചും,

മൽസ്യ തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുക, കാട്ടാമ്പള്ളിയിൽ കുറ്റിവല മത്സ്യ ബന്ധനം പുനഃസ്ഥാപി ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറേറ്റിന് മുൻപിൽ

നിൽപ്പ് സമരം സംഘടിപ്പിച്ചു.

ഡി.സി.സി പ്രസിഡന്റ്‌ സതീശൻ പാച്ചേനി സമരം ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എ.ടി.നിഷാത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ, ജില്ലാ ഭാരവാഹികളായ സി.എച്ച് ഇന്ദ്രപാലൻ, എം.എം അബ്ദുൽ ജബ്ബാർ, ജി. ബാബു, പ്രീനേഷ് തയ്യിൽ,

എം.വി.നവാസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

ജില്ലയിലെ വിവിധ മത്സ്യ ഭവനുകൾക്ക് മുൻപിലും നിൽപ്പ് സമരം നടത്തി.

നാറാത്ത് മത്സ്യ ഭവന് മുൻപിൽ നടത്തിയ സമരത്തിന്

ജില്ലാ ട്രഷറർ സരീഷ് നാറാത്ത്,എം.വി.പ്രദീപൻ. പുഷ്പൻ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: