കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി.

മട്ടന്നൂർ : അന്യ സംസ്ഥാനങ്ങളിൽ അകപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളെയും, കേരളീയരെയും നാട്ടിൽ തിരിച്ചെത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുക, പ്രവാസ ലോകത്ത് നിന്നും തിരികെ വരാൻ പ്രയാസം അനുഭവിക്കുന്ന സഹോദരങ്ങൾക് സാമ്പത്തിക സഹായം നൽകി തിരികെ എത്തിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാടിന്റെ നേതൃത്വത്തിൽ മട്ടന്നൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫർസിൻ മജീദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന നിൽപ്പ് സമരത്തിന്റെ ഭാഗമായി മട്ടന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ സമരത്തിന് കെ.എസ്.യു ജില്ലാ സെക്രട്ടറി ഗോകുൽ കല്ല്യാട്, ബിലാൽ ഇരിക്കൂർ, ജിബിൻ കൊതേരി, ഷബ്‌നാസ് ഉരുവച്ചാൽ, അശ്വിൻ മട്ടന്നൂർ, അദ്വൈത്.കെ, മെബിൻ പീറ്റർ, റയ്യാൻ എടയന്നൂർ, സായന്ത്‌ ചിറ്റാരിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: