കേളകം വില്ലേജ് ഒഫീസിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം യാത്രക്കാർക്ക് പരിക്ക്
കേളകം: കേളകം വില്ലേജ് ഒഫീസിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. രണ്ട് സ്ത്രികൾക്ക് പരിക്ക്. കേളകത്ത് നിന്ന് കൊട്ടിയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇഡിക്ക കാറും, മാനന്തവാടിയിയിൽ നിന്ന് പേരാവൂരിൽ ലേക്ക് പോകുകയായിരുന്ന മാരുതി സെലേറോ കാറുമാണ് കൂട്ടിയിടിച്ചത്. രാവിലെ 10 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ വയനാട് പച്ചിലക്കാട് സ്വദേശിനി ജമീല (54) കബളക്കാട് സ്വദേശിനി ഖദീജ (61 ) രണ്ട് സ്ത്രികൾക്ക് പരിക്കേറ്റു. ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽപെട്ട കാർ പോലീസ് ക്രെയിൻ ഉപയോഗിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.