അശാസ്ത്രിയമായ ടി പി ആർ മാനദണ്ഡം ഒഴിവാക്കുക: വ്യാപാരി വ്യവസായി സമിതി

0

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ABCD കാറ്റഗറി തിരിച്ചുള്ള അടച്ചിടൽ കൊണ്ട് വ്യാപാരികളെ ഇല്ലായ്മ ചെയ്യാൻ മാത്രമെ കാര്യമുള്ളൂവെന്നും, കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ സഹകരിച്ച വ്യാപാരി സമൂഹത്തിന് ഇന്ന് നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്ന അശാസ്ത്രിയവും വ്യാപാരി ദ്രോഹവുമായ നടപടി ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ല എന്നും വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ നേതൃയോഗം അഭിപ്രയപ്പെട്ടു.

പൊതു സമൂഹത്തിലെ ഭൂരിപക്ഷം വിഭാഗവും സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുമ്പോൾ TPR മാനദണ്ഡം പറഞ്ഞ് വ്യാപാര മേഘല മാത്രമാണ് ഇപ്പോഴും പടിക്ക് പുറതുള്ളത്‌

സർക്കാർ നിയന്ത്രണത്തിലുള്ള കൺസ്യൂമർ ഫെഡിലും ,ബെവ്‌കോയിലുമുള്ള മദ്യ വിൽപ്പനശാലകളിൽ ഒരു മാനദണ്ഡവും പാലിക്കാതെ നൂറുകണക്കിന് ആളുകൾ തൊട്ടൊരുമി ക്യൂ നിൽക്കുമ്പോഴും, ബസ്സുകളിലടക്കമുള്ള പൊതുഗതാഗങ്ങളിൽ ആളുകൾ കൂട്ടത്തോടെ യാത്ര ചെയ്യുമ്പോഴും ഇല്ലാത്ത മാനദണ്ഡം വ്യാപാരികൾക്ക് മാത്രമാണോ ?

ഒരു ദിവസം മുഴുവൻ നിന്നാൽ അഞ്ചോ, പത്തോ ആളുകൾ വന്നു പോകുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരുടെ പരിശോധനയുടെ പേരിൽ ഭീഷണിയും ഫൈനും അടക്കമുള്ള നടപടിയിൽ നിന്ന് പിൻവാങ്ങണമെന്നും നിയന്ത്രണങ്ങളോടെ എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു

ഒന്നര വർഷത്തിലധികമായി സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് പോകുന്ന വ്യാപാര സമൂഹത്തിന് ഇത്തരം തലതിരിഞ്ഞ നിർദ്ദേശങ്ങൾ ഇനിയും അംഗീകരിക്കാനാവില്ല. ദിവസം കഴിയുന്തോറും തകർന്ന് കൊണ്ടിരിക്കുകയാണ് വ്യാപാരികളുടെ ജീവിതം.

വ്യാപാരികളെ കൂടി ഉൾകൊള്ളുന്ന നയം സർക്കാർ നടപ്പിലാക്കണമെന്നും വ്യാപാരികളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാവുമ്പോൾ നിയമലഘനത്തിലേക്ക് അടക്കം പോകുവാൻ വ്യാപാരികൾ നിർബദ്ധിതമായാൽ അതിന് വ്യാപാരികളല്ല ഉത്തരവാദികളെന്നും വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു

യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി ഗോപിനാഥ് അദ്ധ്യക്ഷനായി സിക്രട്ടറി പി.എം സുഗുണൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പങ്കജവല്ലി, ചാക്കോ മുല്ലപ്പള്ളി, എം.എ ഹമീദ് ഹാജീ, വി.പി മൊയ്തു എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading