പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി

പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായി കണ്ണൂർ ജയിലിൽ റിമാൻ്റിൽ കഴിയുന്നതലശ്ശേരിയിലെ വ്യവസായ പ്രമുഖൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഷറാറ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കുയ്യാലി ഷറാറ ബംഗ്ളാവിൽ ഷറഫുദ്ദീൻ്റെ ജാമ്യ ഹരജിയാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് എ.വി. മൃദുല തള്ളിയത്.- ധർമ്മടം പോലീസ് പരിധിയിൽ താമസക്കാരിയായ പെൺകുട്ടിക്ക് വീടും സാമ്പത്തിക സഹായവും നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ് . സ്വന്തം ഇളയമ്മയും ഭർത്താവുമാണ് കുട്ടിയെ വ്യവസായ പ്രമുഖന് കാഴ്ചവയ്കാൻ എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. -ഇക്കഴിഞ്ഞ ജൂൺ 28 ന് തിങ്കളാഴ്ചയാണ് പ്രതി അറസ്റ്റിലായത് – ഇതിനിടെ ഇരയായ പെൺകുട്ടിയുടെ രഹസ്യമൊഴി തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രുഗ്മ എസ്.രാജ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: