പ്രണയത്തെ ചൊല്ലി അക്രമം സഹോദരങ്ങളായ രണ്ടു പേർക്ക് കത്തി കൊണ്ട് വെട്ടേറ്റു

ആദൂർ: പെൺകുട്ടിയുടെ പ്രണയബന്ധം ബന്ധുക്കൾ എതിർത്തു വിവാഹാലോചനയുമായെത്തിയ കാമുകൻ്റെ ബന്ധുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും ഏറ്റുമുട്ടി. കൂട്ടത്തല്ലിൽ കത്തി കൊണ്ട് പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടു പേർക്ക് വെട്ടേറ്റു. ആദൂർ ദേലംമ്പാടി നുജി ബട്ടുവിലെ വാസു നായിക്ക് (49) സഹോദരൻ ശങ്കരൻ എന്നിവർക്കാണ് കത്തി കൊണ്ടു ഗുരുതരമായി. വെട്ടേറ്റത് .സഹോദരങ്ങളായ ജഗദീശൻ, സോമശേഖരൻ എന്നിവർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ നു ജിബട്ടു മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരവെ നു ജിബട്ടുവിലെ ചേതൻകുമാർ, സഹോദരങ്ങളായ ചന്ദൻ, പ്രീതൻ എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. വെട്ടേറ്റ വാസു നായിക്കും സഹോദരൻ ശങ്കരനും കാസറഗോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയത്തിലായിരുന്ന പെൺകുട്ടിയെ ബന്ധുവായ യുവാവിനു വേണ്ടി പെണ്ണ് ചോദിച്ചെത്തിയെങ്കിലും വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് വിരോധം വെച്ച് വാസു നായിക്കിനെയും സഹോദരങ്ങളെയും കത്തി കൊണ്ടും ഇരുമ്പുവടി കൊണ്ടും ആക്രമിച്ചത്.വാസു നായിക്കിൻ്റെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.അതേ സമയം തന്നെയും സഹോദരങ്ങളെയും ആക്രമിച്ചുവെന്ന് കാണിച്ച് ചേതൻ കുമാറും ആദൂർ പോലീസിൽ പരാതി നൽകിയിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: