മാടായിസ്കൂളിൻ്റെ രണ്ടര ഏക്കർ സ്ഥലം കയ്യേറി

പഴയങ്ങാടി: മാടായി ഗവ.ബോയിസ് ഹയർ സെക്കന്ററി സ്കൂളിലെ ഗ്രൗണ്ട് സ്ഥലം കയ്യേറി. ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള മാടായി ഗവ:ബോയ്സ് ഹയർ സെക്കൻ്ററിസ്കൂ ളിൻ്റെ കളിസ്ഥലം അഞ്ച് ഏക്കർ ആയിരുന്നു. മാടായി പഞ്ചായത്ത് അധികൃതരും സ്കൂൾ അധികൃതരും വില്ലേജ് അധികൃതരും ചേർന്ന് അളന്ന് തിട്ടപെടുത്തിയപ്പോൾ 2.5 ഏക്കർ സ്ഥലം കുറവ് കണ്ടെത്തി. ജില്ലയിൽ സ്പോർട്സ് വില്ലേജ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം അളന്നത്. കയ്യേറ്റം കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. സ്വകാര്യ വ്യക്തികൾ ഉൾപെടെയുള്ളവർ സ്ഥലം കൈയ്യേറി എന്നാണ് വിവരം. എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിച്ച് സ്ഥലം വീണ്ടെടുത്ത് സ്പോർട്ട് സ് ഗ്രാമം സ്ഥാപിക്കുമെന്നും, താലൂക്ക് സർവ്വേ നടത്തി സ്ഥലം തിരിച്ച് പിടിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യപറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് പി പി.ഷാജിർ. മാടായി പഞ്ചായത്ത് പ്രസിഡണ്ട് കായിക്കാരൻ സഹിദ്, കെ.പി.മനോജ്, ജെസിർ അഹമ്മദ് തുടങ്ങി നിരവധി പേർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: