പോലിസ് തേർ വാഴ്ചയ്ക്കെതിരേ എസ്ഡിപിഐ പ്രതിഷേധം

കണ്ണൂര്: എറണാകുളം മഹാരാജാസ് കോളജില് എസ്എഫ്ഐ നേതാവ് കുത്തേറ്റു മരിച്ച സംഭവത്തിന്റെ മറവില് സംസ്ഥാന വ്യാപകമായി പ്രവര്ത്തകരെ വേട്ടയാടുന്ന പോലിസ് തേര്വാഴ്ചയ്ക്കെതിരേ എസ്ഡിപിഐ പ്രകടനം നടത്തി. സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാകേന്ദ്രങ്ങളില് നടത്തുന്ന പ്രതിഷേധഭാഗമായി എസ്ഡിപിഐ കണ്ണൂര് ജില്ലാ കമ്മിറ്റിയുടെ നേതൃത്തില് നഗരത്തില് റാലി നടത്തി. സ്റ്റേറ്റ് ബാങ്ക് പരിസരത്തു നിന്നാരംഭിച്ച പ്രകടനം മുനീശ്വരന് കോവില്, പഴയ ബസ് സ്റ്റാന്റ്, സ്റ്റേഡിയം കോര്ണര് വഴി പഴയ ബസ് സ്റ്റാന്റില് സമാപിച്ചു. നൂറുകണക്കിനു പ്രവര്ത്തകര് പങ്കെടുത്ത പ്രകടനത്തില് സിപിഎമ്മിന്റെ ആജ്ഞാനുവര്ത്തികളായി പെരുമാറുന്ന പോലിസിനെതിരേ രോഷമുയര്ന്നു. സംസ്ഥാന സെക്രട്ടറി കെ കെ അബ്്ദുല് ജബ്ബാര്, ജില്ലാ പ്രസിഡന്റ് ബഷീര് പുന്നാട്, ജില്ലാ ജനറല് സെക്രട്ടറി ബഷീര് കണ്ണാടിപ്പറമ്പ്, ജില്ലാ ഭാരവാഹികളായ സി കെ ഉമര് മാസ്റ്റര്, കെ ഇബ്രാഹീം, സജീര് കീച്ചേരി, ബി പി അബ്ദുള്ള മന്ന, ബി ശംസുദ്ദീന് മൗലവി നേതൃത്വം നല്കി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സമാപനയോഗത്തില് ജില്ലാ പ്രസിഡന്റ് ബഷീര് പുന്നാട് പ്രവര്ത്തകരെ അഭിസംബോധന ചെയ്തു. യാദൃശ്ചികവും ദുഖകരവുമായ കൊലപാതത്തിന്റെ പേരില് വേട്ടയാടാനുള്ള പോലിസ് നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിലെ ദുരൂഹതകള് പുറത്തുകൊണ്ടുവരണം. അഭിമന്യൂവിന്റെ സഹോദരന്റെയും ബന്ധുക്കളുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

%d bloggers like this: