കനത്ത മഴയിൽ കച്ചേരിക്കടവ് പാലത്തിനു സമീപം മണ്ണിടിഞ്ഞ് വീണ് അപകടം.
ഇരിട്ടി: കനത്ത മഴയിൽ കച്ചേരിക്കടവ് പാലത്തിനു സമീപം മണ്ണിടിഞ്ഞ് വീണ് അപകടം. പാലം പ്രവർത്തിക്കെത്തിയ തൊഴിലാളികൾ താമസിക്കുന്ന ടെൻഡിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. സമീപത്ത് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ടെൻഡിനു സമീപം നിർത്തിയിട്ട ജീപ്പും ടെൻഡും പൂർണ്ണമായും മണ്ണിനടിയിലാണ്. ഇതിനു സമീപത്തുണ്ടായിരുന്ന ജെ സി ബി ക്കു മുകളിലേക്കും മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് 1.10 ഓടെയാണ് സംഭവം. മണ്ണുമാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും മണ്ണിടിച്ചിൽ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്