ഫേസ് ബുക്ക് പ്രണയം: മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് നാടുവിട്ട വസ്ത്രാലയത്തിലെ സെയിൽസ് ഗേളിനെ പോലീസ് കണ്ടെത്തി.

പയ്യന്നൂര്: ഫേസ് ബുക്ക് പ്രണയത്തില് കുടുങ്ങി ഭര്ത്താവിനേയും മകളേയും ഉപേക്ഷിച്ച് നാടുവിട്ട യുവതിയെ പോലീസ് കണ്ടെത്തി. പയ്യന്നൂര് പട്ടണത്തിലെ വസ്ത്രാലയ ത്തില് സെയില്സ് ഗേളായി ജോലി ചെയ്തിരുന്ന ഇരുപത്തെട്ടുകാരിയായ യുവതിയേയാണ് പയ്യന്നൂര് പൊലീസ് കണ്ടെത്തിയത്. പത്ത് വയസുള്ള മകളെയും ഭര്ത്താവിനേയും ഉപേക്ഷിച്ചാണ് യുവതി കാമുകനോടൊപ്പം നാടുവിട്ടത്.സൈബര്സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാമുകന്റെ കോട്ടയം കിടങ്ങൂരിലെ വീട്ടില്നിന്ന്യുവതിയെ കണ്ടെത്തിയത്.ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മില് പ്രണയത്തിലായത്.കഴിഞ്ഞ ശനിയാഴ്ചയാണ് ജോലിക്കെന്ന് പറഞ്ഞ് കൊറ്റിയിലെ കോര്ട്ടേഴ്സിലല് നിന്നുമിറങ്ങിയ യുവതിയെ കാണാതായത്. ഇതേതുടര്ന്ന് യുവതിയുടെ പിതാവ് പയ്യന്നൂര് പൊലീസില് പരാതിപ്പെട്ടിരുന്നു.തുടര്ന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.

%d bloggers like this: