ഗാന്ധി ജയന്തി ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം ,വിജ്ഞാന വീഥി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണ ക്വിസ് മത്സരം സംഘടിപ്പിക്കപ്പെട്ടു… LP വിഭാഗത്തിൽ അമർ നാഥ് ജി എസ് ,UP വിഭാഗത്തിൽ ആവണി എം ,open to all വിഭാഗത്തിൽ ശ്രീനാഥ് മട്ടന്നൂർ എന്നിവർ വിജയികളായി .

മയ്യിൽ സ്കൂൾ ചരിത്രധ്യാപകൻ കെ. സി .സുനിൽ മാസ്റ്റർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സമ്മാന ദാന ചടങ്ങിന് സംഘം പ്രസിഡൻറ് സി.ഒ ഹരീഷ് സ്വാഗതവും സെക്രട്ടറി കെ.പി മഹീന്ദ്രൻ നന്ദിയും പറഞ്ഞു.സുരേഷ് ബാബു മാസ്റ്റർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: