ആതുര സാന്ത്വന രംഗത്ത് :എളയാവൂർ സി.എച്ച് സെന്ററിന്റെ പ്രവർത്തനം ഏറെ മഹത്തരം.

കണ്ണൂർ: ആതുര സാന്ത്വന രംഗത്ത് എളയാവൂർ സി.എച്ച് സെന്റർ ചെയ്യുന്ന സേവനങ്ങൾ ഏറെ മഹത്തരവും അതുല്യവുമാണെന്നും സി. എച്ച് സെന്റെറിന്റെ സാന്ത്വന പരിചരണ കേന്ദ്രം സന്ദർശിക്കുന്ന ഏതൊരാൾക്കും മനുഷ്യ സ്നേഹത്തിന്റെയും മതമൈത്രിയുടെയും യാഥാർത്ഥ മാതൃക ഇവിടെ നേരിട്ടനുഭവിക്കാൻ സാധിക്കുമെന്നും സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുൾ ഖാദർ മൗലവി പ്രസ്താവിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും സി.എച്ച് സെന്ററിന്റെ പുരോഗതിക്ക് തങ്ങളാൽ കഴിയുന്ന സേവനം ചെയ്യുവാൻ ആത്മാർത്തമായി പരിശ്രമിക്കണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. എളയാവൂർ സി.എച്ച് സെന്റർ സന്ദർശിക്കാനെത്തിയ സഊദി തബൂഖ് കെഎംസിസി സംസ്ഥാന നേതാക്കൾക്ക് സെന്റർ അങ്കണത്തിൽ നല്കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു അദ്ദേഹം. സത്താർ എഞ്ചിനിയർ അധ്യക്ഷത വഹിച്ചു. തബൂഖ് കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ബഷീർ കൂട്ടായി, ഭാരവാഹികളായ ഹനീഫ ഇരിട്ടി, ഉമ്മർ ഉളിക്കൽ, ജില്ലാ പ്രസിഡണ്ട് മൊയ്തീൻ മൗലവി, സി.എച്ച്.സെന്റർ ചെയർമാൻ സി.എച്ച് മുഹമ്മദ് അഷ്റഫ്, ജനറൽ സിക്രട്ടറി കെ.എം.ഷംസുദ്ദീൻ ,ഉമ്മർ പുറത്തീൽ, എൻ.കെ.മഹമൂദ്, അഹമ്മദ് തളയങ്കണ്ടി,ഡി.വി.മുഹമ്മദ് ആഷിഖ്, എൻ.അബ്ദുള്ള, എൻ.കെ.കുഞ്ഞഹമ്മദ് ഹാജി, ഇബ്രാഹിം കക്കാട്, അഷ്റഫ് കൊയ്യം,പി.പക്കർ, ആർ.എം ഷബീർ, കെ.വി.മുഹമ്മദ് നവാസ്, എൻ.പി.കുഞ്ഞിമുഹമ്മദ്, എം.അബ്ദുൾ ഖാദർ, കെ.എം.മുനീർ തുടങ്ങിയവർ സംബന്ധിച്ചു.ചടങ്ങിൽ വച്ച് എളയാവൂർ സി.എച്ച്.സെന്ററിന് തബൂഖ് കെ.എം.സി.സി. നൽകുന്ന ധന സഹായം വി.കെ .അബ്ദുൾ ഖാദർ മൗലവിക്ക് ബഷീർ കൂട്ടായി കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: