കാൽനടയാത്രക്കാർക്കടക്കം അപകടഭീഷണി വിതച്ച്‌ തെരുവുവിളക്ക് തൂങ്ങിക്കിടക്കുന്നു

കണ്ണൂർ : പുതിയതെരു – കമ്പിൽ റോഡിൽ കാട്ടാമ്പള്ളി പാലത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന ഹാലജൻ തെരുവ് വിളക്ക് കാൽനടയാത്രക്കാർക്കടക്കം അപകടഭീഷണി മുഴക്കി തൂങ്ങിക്കിടക്കുന്നു. അപകടകരമായ നിലയിൽ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ യായി അധികൃതരാരും തിരിഞ്ഞു നോക്കിയില്ലെന്ന് പരിസരവാസികൾ ആരോപിക്കു ന്നു . നിരവധി വാഹനങ്ങളും ബൈക്ക് യാത്രക്കാരുമാണ് ഇത് വഴി കടന്നുപോകുന്നത് കൂടാതെ മീൻപിടിക്കാൻ എത്തുന്നതും നിരവധി പേരാണ്. ബന്ധപ്പെട്ട അധികാരികൾ ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: