“വിദ്യാഭ്യാസ അവകാശ സമരം ” ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇരിട്ടി എ ഇ ഒ ഓഫീസിലേക്ക് മാർച്ച് നടത്തി
ഇരിട്ടി: ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഭരണകൂട വിവേചനത്തിനെതിരെ വിദ്യാഭ്യാസ അവകാശ സമരം എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാവൂർ മണ്ഡലത്തിലേ ഇരിട്ടി ഏ ഇ ഒ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ഏ ഇ ഒ ഓഫീസർക്ക് നിവേദനം സമർപിക്കുകയും ചെയ്തു. ജില്ല സെക്രട്ടറി ആദിൽ സിറാജ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു . മണ്ഡലം വൈസ് പ്രസിഡന്റ് മിസ്ഹബ് റഷീദ് അധ്യക്ഷത വഹിച്ചു.
.വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ കാദർ ദർശന ആശംസ ഭാഷണം നടത്തി. കമ്മിറ്റി അംഗം സഫ്വാൻ കാവുംപടി നന്ദിപ്രകാശനം നടത്തി. മറ്റു മണ്ഡലം കമ്മിറ്റി അംഗങ്ങളായ റമീസ് എം പി, സഫ ഇസ്മായിൽ, ഫായിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.