കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ക്വിസ് മൽസരവും സംഘടിപ്പിച്ചു

0

ആലക്കോട്: വായാട്ടുപറമ്പ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിൽ YMCA, ആലക്കോട് എക്സൈസ് എന്നിവർ സംയുക്തമായി +1,+2 കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ലഹരി വിരുദ്ധ ക്വിസ് മൽസരവും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ശ്രീ. ബിജു സ്വാഗതം പറഞ്ഞ പരിപാടി ബഹു: റിട്ട. ചീഫ് ജസ്റ്റിസ് ജെ.ബി.കോശി ഉത്ഘാടനം ചെയ്തു. ശ്രീ. രാജു ചെരിയൻ കാലയിൽ (YMCA കണ്ണൂർ സബ്‌റീജിയൻ ചെയർമാൻ)
അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ.ആന്റണി മറ്റക്കോട്ട് മുഖ്യ പ്രഭാഷണം നടത്തി. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജേഷ്. ടി.ആർ ബോധ വൽക്കരണ ക്ലാസ് നയിച്ചു. 150 ഓളം കുട്ടികൾ പങ്കെടുത്തു. YMCA കരുവഞ്ചാൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ.സജി സക്കറിയ നന്ദി പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർ ശ്രി.ഷൈജു. കെ.വി നയിച്ച ലഹരി വിരുദ്ധ ക്വിസ് മൽസരത്തിൽ അർജുൻ രാജേഷ് ഒന്നാം സ്ഥാനവും, ആൻ മറിയ രണ്ടാം സ്ഥാനവും അനന്യ. എസ് .മൂന്നാം സ്ഥാനവും നേടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: