കണ്ണൂര്‍ സര്‍വകലാശാല അധ്യാപകർ ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം പിടിച്ചു


കണ്ണൂർ: ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടംപിടിച്ച്‌ കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപകരും. ജര്‍മനിയിലെ യൂറോപ്യന്‍ സയന്‍സ് ഇവാല്യുവേഷന്‍ സെന്‍റര്‍ തിരഞ്ഞെടുത്ത ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ സര്‍വകലാശാല പദവിയിലാണ് കണ്ണൂര്‍ സര്‍വകലാശാലയും ഇടംപിടിച്ചത്.

ഗ​വേ​ഷ​ണ മി​ക​വ്, പ്ര​ബ​ന്ധ​ങ്ങ​ളു​ടെ നി​ല​വാ​രം, എ​ണ്ണം, അ​വ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും പ​ത്ത് അ​ധ്യാ​പ​ക​രാ​ണ് ലോ​ക​ത്തെ ത​ന്നെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ലി​ടം പി​ടി​ച്ച​ത്.

ഡോ. ​കെ.​പി. സ​ന്തോ​ഷ് (ഫി​സി​ക്സ് വ​കു​പ്പി​ല്‍ നി​ന്ന് വി​ര​മി​ച്ചു), ഡോ. ​ബൈ​ജു വി​ജ​യ​ന്‍ (കെ​മി​ക്ക​ല്‍ സ​യ​ന്‍​സ​സ്), പ്ര​ഫ. എ. ​സാ​ബു (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), പ്ര​ഫ. സ​ദാ​ശി​വ​ന്‍ ചെ​റ്റ​ല​ക്കോ​ട്ട് (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), ഡോ. ​ഷി​മ പി. ​ദാ​മോ​ദ​ര​ന്‍ (കെ​മി​ക്ക​ല്‍ സ​യ​ന്‍​സ​സ്), പ്ര​ഫ. അ​നൂ​പ് കു​മാ​ര്‍ കേ​ശ​വ​ന്‍ (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), ഡോ. ​സൂ​ര​ജ് എം. ​ബ​ഷീ​ര്‍ ( മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി ആ​ന്‍​ഡ് ജെ​ന​റ്റി​ക്സ്), പ്ര​ഫ. എ​സ്. സു​ധീ​ഷ് (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), പ്ര​ഫ. പി.​കെ. പ്ര​സാ​ദ​ന്‍ (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്) എ​ന്നി​വ​രാ​ണി​വ​ര്‍. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത് ഡോ. ​കെ.​പി. സ​ന്തോ​ഷാ​ണ്.

ഗ​വേ​ഷ​ക​രാ​യ അ​ധ്യാ​പ​ക​രു​ടെ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ എ​ണ്ണം, ഗു​ണ​നി​ല​വാ​രം, സൈ​റ്റേ​ഷ​ന്‍ (എ​ത്ര​പേ​ര്‍ പ​ഠ​ന​ങ്ങ​ള്‍​ക്കു​പ​യോ​ഗി​ച്ചു) എ​ന്നി​വ​ക്ക് ‘എ​ച്ച്‌ ഇ​ന്‍​ഡ​ക്സ്’​എ​ന്ന രീ​തി​യി​ല്‍ മാ​ര്‍​ക്ക് ന​ല്‍​കി​യാ​ണ് മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: