സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി: ഹോട്ടലുകള്‍ക്ക് ഇളവ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങളായ പെട്രോനെറ്റ് / എല്‍.എന്‍.ജി വിതരണം, വിസ കോണ്‍സുലര്‍ സര്‍വീസുകള്‍/ ഏജന്‍സികള്‍, റീജണല്‍ പാസ്പോര്‍ട്ട് ഓഫീസുകള്‍, കസ്റ്റംസ് സര്‍വീസുകള്‍, ഇ.എസ്.ഐ സര്‍വീസുകള്‍ എന്നിവ ലോക്ഡൗണില്‍ നിന്നും ഒഴിവാക്കി. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഗതാഗത വകുപ്പ് , വനിത -ശിശു വികസന വകുപ്പ് , ക്ഷീര വികസന വകുപ്പ് , നോര്‍ക്ക എന്നിവയെയും ലോക് ഡൗണില്‍ നിന്നും ഒഴിവാക്കി. റസ്റ്ററന്‍്റുകള്‍ക്ക് രാവിലെ ഏഴ്‌ മുതല്‍ രാത്രി 7.30 വരെ പാഴ്സല്‍ വിതരണത്തിനായി മാത്രം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍ ,കാപിറ്റല്‍ ആന്‍ഡ് ഡെബിറ്റ് മാര്‍ക്കറ്റ് സര്‍വീസുകള്‍, കോര്‍പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റികള്‍ എന്നിവക്ക് തിങ്കള്‍, ബുധന്‍, വെള്ളി തുടങ്ങി ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് യാത്ര അനുവദിക്കും. ഇവര്‍ തെളിവിനായി ആശുപത്രി രേഖകള്‍ കൈവശം സൂക്ഷിക്കണം. കോടതി ജീവനക്കാരായ ക്ലര്‍ക്കുമാര്‍ക്കും അഭിഭാഷകര്‍ക്കും യാത്ര ചെയ്യാം. അവശ്യസാധനങ്ങള്‍, കയറ്റുമതി ഉല്പന്നങ്ങള്‍ , മെഡിക്കല്‍ ഉല്പന്നങ്ങള്‍ എന്നിവയുടെ പാക്കിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യാത്ര ചെയ്യാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: