വേനല്‍ മഴയില്‍ മലയോരത്ത് വ്യാപക നാശ നഷ്ടം

പേരാവൂര്‍:വെള്ളിയാഴ്ച വൈകിട്ടോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് തുണ്ടി ,മാവടി,പാറേപട്ടണം ഭാഗങ്ങളില്‍ കനത്ത നാശ നഷ്ടം ഉണ്ടായത്.പാറേപട്ടണം സ്വദേശി തെക്കേടത്ത് തോമസ് മാത്യുവിന്റെ വീടിന് മുകളില്‍ റബര്‍,പ്ലാവ് എന്നിവ ഒടിഞ്ഞ് വീണ്് വീട് ഭാഗികമായി തകര്‍ന്നു.പാറേപട്ടണം സ്വദേശി കാവനമാലില്‍ ജോസിന്റെ 600 ഓളം  വാഴകളും ,താഴത്ത് വീട്ടില്‍ തോമസിന്റെ നൂറോളം വാഴകളുമാണ് കാറ്റില്‍ നശിച്ചത്.തെറ്റയില്‍ അപ്പച്ചന്റെ റബര്‍ മരങ്ങളും മറ്റ് നിരവധി കര്‍ഷകരുടെ പ്ലാവ് മരച്ചീനി തുടങ്ങിയ കാര്‍ഷിക വിളകളും വ്യാപകമായി നശിച്ചു.മാവടി സ്വദേശി നിരപ്പേല്‍ ജോസ്,കൊടക്കാട്ട് തോമസ്,പയ്യമ്പള്ളി ബോബി,കൊള്ളികൊളവില്‍ സെബാസ്റ്റിയന്‍ ,പന്തപ്ലാക്കല്‍ വര്‍ഗീസ് ,പയ്യമ്പള്ളി ജെയിംസ് എന്നിവരുടെ  കാര്‍ഷിക വിളകളും നശിച്ചു.നിരപ്പേല്‍ ജോസിന്റെ തൊഴുത്തിനും മിഷീന്‍ പുരക്കും മരം വീണ് കേടുപാടുകള്‍ സംഭവിച്ചു.മാവടി സ്വദേശി കുറുമ്പുറം ജിമ്മിയുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: