കാട്ടാമ്പള്ളിക്കുന്നിൽ വാഹനാപകടം നാല് പേർക്ക് പരിക്ക് മൂന്ന് പേർക്ക് ഗുരുതരം

0

കണ്ണൂർ:കാട്ടാമ്പള്ളിക്കുന്നിൽ ബൈക്കും ഓട്ടോ ഗുഡ്സും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് മൂന്ന് പേരുടെ നില ഗുരുതരം. കണ്ണൂർ ഭാഗത്തു നിന്നും വരുന്ന KL-32 -M-1408 ഓട്ടോ ഗുഡ്സും നാറാത്ത് ഭാഗത്ത് നിന്നും വരുന്ന
KL-13 -AQ -3336 ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ സഞ്ചരിച്ച മൂന്നു പേരായ കാട്ടാമ്പള്ളി സ്വദേശികൾ ഷമ്മാസ്, വാജിദ്, ഇവരുടെ കൂടെ ബൈക്കിൽ സഞ്ചരിച്ച കൂട്ടുകാരൻ തുടങ്ങിയവർക്കാണ് ഗുരുതരമായി പരുക്കേറ്റത്, ഓട്ടോ ഡ്രൈവർക്കും സാരമായ പരിക്കുകളോടെ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മൂന്നു പേരെ കയറ്റി അമിത വേഗതയിൽ ബസ്സിനെ മറികടക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ അറിയിച്ചു. ഹെൽമറ്റ് ധരിക്കാത്തതാണ് പരിക്കുകൾ കൂടുതൽ ഉണ്ടാവാൻ കാരണമെന്നും ദൃക്സാക്ഷികൾ അറിയിച്ചു ഇവരെ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading