കൂത്തുപറമ്പിൽ യുവാവ് വെട്ടേറ്റു മരിച്ചു

കൂത്തുപറമ്പ്: കണ്ണവം തൊടിക്കളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. തൊ​​​ടീ​​​ക്ക​​​ളം അ​​​​​മ്പല​​​ത്തി​​​ന് സ​​​മീ​​​പം പു​​​തു​​​ശേ​​​രി നി​​​വാ​​​സി​​​ല്‍ രാ​​​ഗേ​​​ഷ് (38) ആ​​​ണ് തൊ​​​ടീ​​​ക്ക​​​ളം യു​​​ടി​​​സി കോ​​​ള​​​നി​​​ക്ക് സ​​​മീ​​​പ​​​ത്തെ റ​​​ബ​​​ര്‍​തോ​​​ട്ട​​​ത്തി​​​ല്‍ വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തിയത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തിട്ടുണ്ട്. രാ​​​ഗേ​​​ഷി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ ര​​​ണ്ടു​​​പേ​​​രെ​​​യാ​​​ണ് ക​​​ണ്ണ​​​വം സി​​​ഐ കെ.​​​സു​​​ധീ​​​ര്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് ചോ​​​ദ്യം​​​ചെ​​​യ്തു​​​വ​​​രു​​​ന്ന​​​ത്. തൊടിക്കളം യു.ടി.സി കോളനി സ്വദേശികളായ ബാബു, രവി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ് രാ​​​ഗേ​​​ഷ്. എ​​​ന്നാ​​​ല്‍, സം​​​ഭ​​​വ​​​ത്തി​​​ല്‍ രാ​​​ഷ്ട്രീ​​​യ​​​മി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ത​​​ല​​​ശേ​​​രി ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​സ്റ്റ്മോ​​​ര്‍​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം തൊ​​​ടീ​​​ക്ക​​​ള​​​ത്തെ ത​​​റ​​​വാ​​​ട്ട് ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ സം​​​സ്ക​​​രി​​​ച്ചു. തൊ​​​ടീ​​​ക്ക​​​ള​​​ത്തെ പ​​​രേ​​​ത​​​നാ​​​യ പു​​​തു​​​ശേ​​​രി രാ​​​ഘ​​​വ​​​ന്‍റെ​​​യും പ​​​ദ്മി​​​നി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായിരുന്ന രാഗേഷ് കണ്ണവത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ചിത്രാംഗദന്‍ വധക്കേസില്‍ പ്രതിയുമായിരുന്നു. ഇതുമായി കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: