ജന രക്ഷായാത്ര കടന്നു പോകുന്ന പിണറായിയിൽ ഹർത്താൽ പ്രതീതി. കട കമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു.

സി.പി.എം ഗ്രാമമായ പിണറായിയിലെ എല്ലാ കടകളും അടച്ചിട്ടു; ആർഎസ്എസ് കൊന്നവരുടെ ചിത്രങ്ങളുമായി വഴിനീളെ ഫ്‌ലക്‌സ് ബോർഡുകൾ; ബിജെപിക്കാരെയും സിപിഎമ്മുകാരെയും നിരാശരാക്കി അമിത്ഷായുടെ യാത്ര റദ്ദാക്കൽ; KannurVarthakal.com
കുമ്മനത്തിന്റെ ജനരക്ഷാ യാത്ര മുഖ്യമന്ത്രിയുടെ നാട്ടിലൂടെ കടന്നു പോകുന്നു. KannurVarthakal.com
കേരള മുഖ്യമന്ത്രിയുടെ പേരിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ചുവപ്പൻ കേന്ദ്രമായ പിണറായിയിൽ അടുത്തിടെ ബിജെപിയും ശക്തിപ്രാപിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇത് പലപ്പോഴും സംഘർഷങ്ങൾക്കും ഇടയാക്കി. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന കേന്ദ്രമായ പിണറായിയിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന യാത്ര കടന്നു പോകുന്നതോടെ കടുത്ത ആശങ്കയിലായിരുന്നു ഇവിടുത്തെ ജനം. KannurVarthakal.com രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിലാണ് പിണറായി ഗ്രാമത്തെ ബിജെപിക്കാർ ഉയർത്തിക്കാട്ടിയത്. സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടത്തിയ യാത്രയിൽ മുഖ്യമന്ത്രിയുടെ കേന്ദ്രത്തിൽ ദേശീയ അധ്യക്ഷൻ അമിത്ഷായും പങ്കെടുക്കും എന്നായിരുന്നു പൊതുവേ എല്ലാവരും കരുതിയിരുന്നത്. എന്നാൽ, അവസാന നിമിഷം ഷാ പിണറായിയിലെ പരിപാടിയിൽ നിന്നും വിട്ടുനിന്നത് ഇരു കൂട്ടർക്കും സമ്മാനിച്ചത് നിരാശയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: