ക്വറന്റയിൽ കഴിയുന്നവരെ ചേർത്ത് പിടിച്ചു ശിഹാബ് തങ്ങൾ റിലീഫ് സെൽ പാമ്പുരുത്തി.
.
കണ്ണൂർ: പാമ്പുരുത്തിയിൽ വിവിധ പ്രദേശത്ത് നിന്ന് എത്തി ക്വറന്റയിൽ കഴിയുന്നവർക്ക് ആശ്വാസമേകി കൊണ്ട് സ്നേഹകിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം റിലീഫ് സെൽ പ്രസിഡന്റ് അമീർ ദാരിമി സെക്രട്ടറി റിയാസിന് നൽകി ഉദ്ഘാടനം ചെയ്തു. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സലാം. കെ. പി, മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് എം. മുസ്തഫ ഹാജി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മൻസൂർ. വി.ടി, റഷീദ്. പി, അബൂബക്കർ. വി. ടി, യൂനുസ്. കെ. പി,മൊയ്ദീൻ കെ. പി, ആദം.എം എന്നിവർ സംസാരിച്ചു. ക്വറന്റയിൽ കഴിയുന്ന 15 പേർക്കാണ് ഇപ്പോൾ കിറ്റ് വിതരണം ചെയ്തത്. നാട്ടിലേക്ക് വരുന്നവർക്ക് ആശ്വാസമേകി ഇനിയും കിറ്റുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.